Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arsenal Beat

തി​​രി​​കെ വ​​ന്തി​​ട്ടേ​​ൻ...ന്യൂ​​കാ​​സി​​ൽ യു​​ണൈ​​റ്റ​​ഡി​​നെ ​​ആഴ്‌സണല്‍ വീഴ്ത്തി

ആ​​ഴ്സ​​ണ​​ൽ: സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ ജ​​യം പി​​ടി​​ച്ച് ആ​​ഴ്സ​​ണ​​ൽ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​നം തി​​രി​​ച്ചു​​പി​​ടി​​ച്ചു. ന്യൂ​​കാ​​സി​​ൽ യു​​ണൈ​​റ്റ​​ഡി​​നെ 1-0ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ത​​ല​​പ്പ​​ത്തേ​​ക്കു​​ള്ള തി​​രി​​ച്ചു​​വ​​ര​​വ്. എ​​ബ​​റേ​​ച്ചി എ​​സെ​​യാ​​ണ് ആ​​ഴ്സ​​ണ​​ലി​​നാ​​യി വി​​ജ​​യ ഗോ​​ൾ നേ​​ടി​​യ​​ത്.

ഒ​​ക്ടോ​​ബ​​റി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ആ​​ഴ്സ​​ണ​​ലി​​നെ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​നി​​ന്ന് പി​​ന്ത​​ള്ളി​​യി​​രു​​ന്നു. എ​​ന്നാ​​ൽ മൂ​​ന്ന് നി​​ർ​​ണാ​​യ​​ക പോ​​യി​​ന്‍റു​​ക​​ൾ നേ​​ടി ആ​​ഴ്സ​​ണ​​ൽ വീ​​ണ്ടും ഒ​​ന്നാ​​മ​​നാ​​യി. 34 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 73 പോ​​യി​​ന്‍റ് സ​​ന്പാ​​ദ്യ​​വു​​മാ​​യി ആ​​ഴ്സ​​ണ​​ൽ ഒ​​ന്നാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചു. സ​​മ്മ​​ർ​​ദം ശ​​ക്ത​​മാ​​ക്കി 33 മ​​ത്സ​​ര​​ത്തി​​ൽ 70 പോ​​യി​​ന്‍റു​​മാ​​യി സി​​റ്റി തൊ​​ട്ടു​​പി​​ന്നി​​ലു​​ണ്ട്.

ന്യൂ​​കാ​​സി​​ലി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാ​​മ​​ത് ലീ​​ഗ് തോ​​ൽ​​വി​​യാ​​ണി​​ത്. ആ​​ഴ്സ​​ണ​​ലു​​മാ​​യു​​ള്ള അ​​വ​​സാ​​ന 14 ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 13-ാമ​​ത്തെ തോ​​ൽ​​വി​​യും.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് ഫു​​ൾ​​ഹാം അ​​ട്ടി​​മ​​റി​​ച്ചു. ലി​​വ​​ർ​​പൂ​​ൾ 3-1ന് ​​ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡ് 2-1ന് ​​എ​​വ​​ർ​​ട്ട​​ണെ വീ​​ഴ്ത്തി. ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്സ്പു​​ർ 1-0ന് ​​വോ​​ൾ​​വ​​ർ​​ഹാം​​പ്ട​​ണെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ആവേശം, അവസാനം സിറ്റി

എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ൾ ആ​​ദ്യ സെ​​മി​​ഫൈ​​ന​​ലി​​ൽ സ​​താം​​പ്ട​​ണി​ന്‍റെ ആ​​വേ​​ശം അ​​വ​​സാ​​ന നി​​മി​​ഷ​​ങ്ങ​​ളി​​ൽ ത​​ല്ലി​​ക്കെ​​ടു​​ത്തി മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ജ​​യം നേ​​ടി. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്ക് ശേ​​ഷം ര​​ണ്ടാം പ​​കു​​തി​​യി​​ലാ​​ണ് മൂ​​ന്നു ഗോ​​ളു​​ക​​ളും പി​​റ​​ന്ന​​ത്. സി​​റ്റി​​യെ ഞെ​​ട്ടി​​ച്ച് ഫി​​ൻ അ​​സ​​സി​​ലൂ​​ടെ സ​​താം​​പ്ട​​ണ്‍ 79-ാം മി​​നി​​റ്റി​​ൽ ലീ​​ഡെ​​ടു​​ത്തു. മൂ​​ന്നു​​മി​​നി​​റ്റി​​നു​​ള്ളി​​ൽ ജെ​​റ​​മി ഡോ​​കു​​വി​​ന്‍റെ ഗോ​​ളി​​ൽ സ​​മ​​നി​​ല പി​​ടി​​ച്ച സി​​റ്റി നി​​ശ്ചി​​ത സ​​മ​​യം അ​​വ​​സാ​​നി​​ക്കാ​​ൻ മൂ​​ന്നു​​മി​​നി​​റ്റ് ശേ​​ഷി​​ക്കേ വി​​ജ​​യ​​ഗോ​​ള​​ടി​​ച്ചു.
നി​​കോ ഗോ​​ണ്‍​സാ​​ല​​സാ​​ണ് സി​​റ്റി​​ക്കു​​വേ​​ണ്ടി വി​​ജ​​യ​​ഗോ​​ൾ നേ​​ടി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ തു​​ട​​ക്കം മു​​ത​​ൽ ആ​​ക്ര​​മി​​ച്ച് ക​​ളി​​ച്ച സി​​റ്റി 24 ഷോ​​ട്ടു​​ക​​ളാ​​ണ് എ​​തി​​ർ​​മു​​ഖം ല​​ക്ഷ്യ​​മി​​ട്ട് അ​​ടി​​ച്ച​​ത്.

Latest News

Corehub Up